കോഴിക്കോട്: പന്തീരാങ്കാവില്‍ ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിനിയെ കാണാതായി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
രാവിലെ 11.30 ഓടെയാണ് വിദ്യാര്‍ഥിനി പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയത്. ഇതുവഴി വന്ന ലോറിക്കാര്‍ വിദ്യാര്‍ഥിനി ചാടുന്നത് കണ്ടു. ഇവരാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചത്. ചാടിയ വിദ്യാര്‍ഥിനിയുടെ പേര് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പോലീസ് ഇത് സംബന്ധിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *