നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നടന്നതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടെങ്കിലും ഇതുവരെ പ്രത്യേകസംഘം രൂപീകരിച്ചില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ ക്രൈംബ്രാഞ്ച് എസ്പിമാര്‍ക്ക് ചുമതല നല്‍കിയേക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. ഇത് അന്വേഷണത്തെ മന്ദഗതിയിലാക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *