ടെങ്കീസ‌് എണ്ണപ്പാടത്ത‌് സംഘര്‍ഷം; കസഖ്സ്ഥാനില്‍  150 തോളം ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടക്കുന്നു

കസാഖ്‌സ്ഥാനിലെ എണ്ണപ്പാടത്ത‌് തദ്ദേശീയരും തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക‌് പരിക്കേറ്റതായി റിപ്പോര്‍ട്ട‌്. സംഭവസ്ഥലത്ത‌് 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി. ഇവരില്‍ മലയാളികളുമുള്ളതായി സംശയിക്കുന്നു. മലയാളികളുടെ വിവരം ശേഖരിക്കാന്‍ നോര്‍ക്ക റൂട‌്സിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ശനിയാഴ‌്ചയാണ‌് തദ്ദേശീയരും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടായത‌്. ലബനന്‍കാരനായ തൊഴിലാളി പോസ്റ്റുചെയ്ത ചിത്രത്തെച്ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *