പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പള്ളിയിലെ കപ്യാർ അറസ്റ്റിൽ

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുമ്പളങ്ങി നോർത്ത് സെയ്ന്റ് ജോസഫ്‌സ് പള്ളിയിലെ കപ്യാർ അറസ്റ്റിലായി. കുമ്പളങ്ങി, വെളിപ്പറമ്പിൽ പോൾ (62) ആണ്‌ അറസ്റ്റിലായത്. ഇയാൾക്കെതിരേ പള്ളുരുത്തി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രണ്ടാഴ്ച മുൻപായിരുന്നു സംഭവം.പള്ളിയിലെ അൾത്താരബാലികയായ 12-കാരിയെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം കന്യാസ്ത്രീമഠത്തിൽ കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കൊണ്ടുപോവുകയും പെൺകുട്ടിയോട് അശ്ലീലം കലർന്ന ഭാഷയിൽ സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി.കുട്ടിയുടെ മാതാവിന്റെ പരാതിയിൽ ചൈൽഡ്‌ ലൈൻ പ്രവർത്തകർ ഇടപെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *