സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാസര്‍കോട് അതിശക്തമായ മഴയാണ്. അരുവിക്കര ഡാം ഷട്ടർ തുറന്നു. ഫോർട്ട് കൊച്ചി കടപ്പുറത്ത് ഒരാളെ കാണാതായി. മത്സ്യ തൊഴിലാളികളെ കടലിൽ കാണാതായ സംഭവത്തില്‍ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്.
തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഓഖി സമയത്ത് ഇങ്ങനെ ചെയ്തപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കുറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
2019-07-20

