കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ അവധി

കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് (ജൂലെെ 23) വിദ്യാഭ്യാസ അവധി. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണൽ കോളേജുകൾക്കും, സി.ബി.എസ്.ഇ, ഐ.സി.എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 23 ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. എന്നാൽ മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുകയില്ല. സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല

Leave a Reply

Your email address will not be published. Required fields are marked *