ട്രാൻസ്ഫർ കാലയളവ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കവെ സൂപ്പർ താരം നെയ്മറിന്റെ വില കുത്തനെ കുറച്ച് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. 300 ദശലക്ഷം യൂറോ (2300 കോടി രൂപ) കിട്ടിയാലേ താരത്തെ വിട്ടുനൽകൂ എന്ന് വാശിപിടിച്ചിരുന്ന ക്ലബ്ബ് ഇപ്പോൾ 180 ദശലക്ഷം യൂറോ (1382 കോടി) ലഭിച്ചാൽ കച്ചവടത്തിന് തയ്യാറാണെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കളിക്കാരെ പരസ്പരം കൈമാറുന്ന ഇടപാടിന് താൽപര്യമില്ലെന്നും പണം മുഴുവൻ ലഭിച്ചാലേ നെയ്മറിനെ കൈമാറൂ എന്നുമാണ് ക്ലബ്ബിന്റെ പുതിയ നിലപാട് എന്നാണ് സൂചന.
2019-07-31
