കശ്മീര്‍ വിഷയം: അമേരിക്കന്‍ സഹായം ആവര്‍ത്തിച്ച് തള്ളി ഇന്ത്യ

കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ സഹായം ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ .അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച അമേരിക്കയുടെ മധ്യസ്ഥതാ വാഗ്ദാനം ചര്‍ച്ചയായെന്ന് ജയശങ്കര്‍ അറിയിച്ചു. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ല. കശ്മീരിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കര്‍ പോംപിയോട് തുറന്നടിച്ചു.

Read more http://www.sirajlive.com/2019/08/02/381175.html

Leave a Reply

Your email address will not be published. Required fields are marked *