പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട സമയമാണിതെന്ന് മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസ്. ജയ് ശ്രീ റാം വിളിക്കാന്‍ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു. തൃശൂരില്‍ രാമായണ ഫെസ്റ്റ് പരിപാടിയില്‍പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ശ്രീരാമന്‍ നന്മയുടെയും ധാര്‍മികതയുടെയും പ്രതിരൂപമാണ്. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോയെന്നും ജേക്കബ് തോമസ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *