സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീറിന്റെ അപകട മരണത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റവാളിക്ക് തക്കശിക്ഷ നൽകണമെന്നും സിറാജ് ദിനപത്രം ചെയർമാനും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.അമിത വേഗത്തിൽ മദ്യപിച്ചു അപകടത്തിന് കാരണമായ വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃസാക്ഷികളെല്ലാം മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പോലീസ് അമാന്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *