സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂരും മലപ്പുറത്തും കോഴിക്കോടും ഉരുള്‍പൊട്ടലുണ്ടായി. പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഭവാനിപ്പുഴ നിറഞ്ഞു കവിഞ്ഞു. മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. താമരശ്ശേരി രാരോത്ത് 34 കുടുംബങ്ങളിലായി 152 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മാവൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 60 പേരെ മാറ്റിപ്പാര്‍പ്പിച്ചു.കോഴിക്കോട് ജില്ലയിൽ ആറ് ക്യാമ്പുകളിലായി 236 ആളുകളെ മാറ്റിപ്പാർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *