പാലക്കാട്: കനത്ത മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.ഉറങ്ങി കിടക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അട്ടപ്പാടിയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി നാശനഷ്ടമുണ്ടായിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *