മധ്യ ചൈനയിലെ ഹൂബെ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 13 പേര്‍ മരിച്ചു

ബീജിംഗ്: മധ്യ ചൈനയിലെ ഹൂബെ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 13 പേര്‍ മരിച്ചു. കാണാതയവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.ചൊവ്വാഴ്ച മുതല്‍ കനത്ത മഴയാണ് ഹുബെ പ്രവിശ്യയിലെ ഷിയാന്‍ നഗരത്തില്‍ ഉണ്ടായത്. ഷിയാനിലെ ചില ഗ്രാമങ്ങളില്‍ മണിക്കൂറില്‍ 93.3 മില്ലിമീറ്റര്‍ വരെ രേഖപ്പെടുത്തിയ മഴയുണ്ടായി. കിങ്‌ലോങ്‌ഷാന്‍ ഗ്രാമത്തിലുണ്ടായ വെളളപ്പൊക്കത്തില്‍ എട്ട് പേര്‍ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിരവധി വീടുകള്‍ തകര്‍ന്നതായും കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *