പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആള്‍ ഇന്ത്യ റേഡിയോ വഴിയാണ് മോദി ജനങ്ങളുമായി സംസാരിക്കുക.കാശ്മീരിന്റെ പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് കളഞ്ഞതിനെ കുറിച്ചും, കാശ്മീരിനെ രണ്ടായി വിഭജിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുമെന്നും കരുതപ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിര്‍ണായ പ്രഖ്യാപനം ഉണ്ടാകുമെന്ന് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *