കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു

കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്ത് കോട്ടക്കുന്നില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു.കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച്‌ റവന്യു ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം തിരച്ചില്‍ നിര്‍ത്തി വെച്ചിരുന്നു. കോട്ടക്കുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജിനിയും മകന്റെ ഭാര്യയും ഒന്നര വയസ്സുള്ള കുഞ്ഞുമാണ് മണ്ണിടിച്ചിലില്‍ അകപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *