തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകം പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. തമിഴ്‌നാട് ബാംഗളൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തു നിന്നും നാട്ടില്‍ എത്തി കൊലപാതകത്തില്‍ രണ്ടു പേര്‍ പങ്കാളികളായെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി. കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ആണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ഒളിസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഉടന്‍ തന്നെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *