കോഴിക്കോട് ബസിനടയില്‍പ്പെട്ട് ബൈക്ക് യാത്രികയായ സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. മകനൊടൊപ്പം ബൈക്കില്‍ പോകവെ ബസ്സിനടിയിലേയ്ക്ക് തെറിച്ചു വീണാണ് അപകടം ഉണ്ടായത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ രാവിലെയാണ് അപകടം. ബൈക്ക് തെന്നി ബസിനടിയിലേയ്ക്ക് പോയതാണ് അപകട കാരണം. ശരീരത്തിലൂടെ ബസിന്റെ ടയറുകള്‍ കയറിയിറങ്ങിയ ജയശ്രീയ തത്ക്ഷണം മരിച്ചു. മകന്‍ അതുല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2019-08-29
