കൊല്ലം: മഴ കനത്തതോടെ കൊല്ലം കല്ലട അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ 11മണിയോടെ തുറക്കും. നിലവിലുള്ള 22.5 സെന്റിമീറ്ററില്‍ നിന്നും 60 സെന്റീമീറ്റര്‍ ആയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയും ജനറേറ്ററര്‍ കേടായതിനാല്‍ അണക്കെട്ടിലെ വൈദ്യുതി ഉല്‍പ്പാദനം നിലച്ചതും കാരണമായാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായി കല്ലടയാറ്റിന്റെ ഇരുകരകളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *