അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ലിബിയയില്‍ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ലിബിയന്‍ ദേശീയ സേനയും യുഎസ് ആഫ്രിക്ക കമാന്‍ഡും സംയുക്തമായാണ് ആക്രമണം നടത്തിയത്. വ്യേമാക്രമണത്തില്‍ സാധാരണ പൗരന്മാരാരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് വിവരം. തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരവധി ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
2019-09-28
