ന്യൂഡല്‍ഹി: പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ബന്ധു അറസ്റ്റില്‍. കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്റെ മകന്‍ വിനയ് ബന്‍സാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

റോഡ്, അഴുക്കുചാല്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി നല്‍കുന്ന കരാറുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സന്നദ്ധ സംഘടനയായ അഴിമതി വിരുദ്ധ സംഘടനയുടെ മേധാവി രാഹുല്‍ ശര്‍മ്മയാണ് കെജ്‌രിവാളിനും ഭാര്യാ സഹോദരനുമെതിരെ പരാതി നല്‍കിയത്. എ.സി.ബിയുടെ വ്യാജ ആധാരമുണ്ടാക്കല്‍, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *