കോഴിക്കോട് : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേയും ശബരിമലയെയും പ്രധാനമന്ത്രിയെയും അവഹേളിച്ച് കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ വിദ്യാർത്ഥി യൂണിയൻ. യൂണിയന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മാഗസിനിൽ നിറയെ രാഷ്ട്ര വിരുദ്ധ പരാമർശങ്ങളാണുള്ളത്.

പോസ്റ്റ് ട്രൂത്ത് എന്ന പേരിൽ ഇറക്കിയ മാഗസിനിൽ നിറഞ്ഞു നിൽക്കുന്നത് മുഴുവൻ രാജ്യ വിരുദ്ധ കവിതകളും കഥകളുമാണ്. ഭാരത് മാതാ കി എന്ന കവിതയിൽ രാജ്യം അപകടത്തിലാണെന്നാണ് പറയുന്നത്. ചാണകം മെഴുകിയ താമര മെത്തയിൽ കാവി പുതച്ച് ആണ് രാജ്യം കിടക്കുന്നതെന്നും രാജ്യത്ത് ജനാധിപത്യം അവസാനിക്കുകയാണെന്നും കവിതയിൽ പറയുന്നു. വളരെ മോശമായ രീതിയിലാണ് മാഗസിനിൽ ശബരിമല അയ്യപ്പനെ അവഹേളിക്കുന്നത്. പെണ്ണിന്റെ ചൂട് അറിയാൻ മാനം നോക്കി നിൽക്കുന്ന ബോയ്സ് സ്കൂളിലെ പയ്യൻമാരുടെ അവസ്ഥയാണ് അയ്യപ്പനെന്ന തരത്തിലാണ്  ഒരു കവിത. രാഷ്ട്ര വിരുദ്ധ പരാമർശമുള്ള മാഗസിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *