നിലവില്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമായ ബിഡിജെഎസിനെ എങ്ങനെ എല്‍ ഡി എഫില്‍ എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. അതേസമയം, എന്‍എസ്‌എസിനോട് വിരോധമില്ലെന്ന് ആവര്‍ത്തിച്ച കോടിയേരി എല്‍ഡിഎഫുമായി ചര്‍ച്ച വേണോ എന്നു തീരുമാനിക്കേണ്ടത് അവരാണെന്നും വ്യക്തമാക്കി.
യുഡിഎഫ് എല്‍ഡിഎഫിനെതിരെ വോട്ടുകച്ചവടം ആരോപിക്കുന്നത് പരാജയം ഉറപ്പിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു.ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോന്നി തേക്കുതോട്ടിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
