തിരുവനന്തപുരം; കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പൂജപ്പുര പോലീസ് സ്റ്റേഷനിലെ മന്മദന്‍, പ്രകാശന്‍ എന്നീ പോലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജപ്പുരയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കാന്‍ എത്തിയ കരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

കൈക്കൂലി നല്‍കിയ വിവരം പുറത്തായതോടെ പോലീസുകാര്‍ കരാറുകാര്‍ക്ക് പണം തിരികെ നല്‍കി. ഡിസിപി ആദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസുകാര്‍ നടത്തിയ കൈക്കൂലി ഇടപാട് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *