ഉടുമ്പൻചോലയിൽ ചത്ത ഉടുമ്പുമായി രണ്ടുപേർ പിടിയിൽ

ഉടുമ്പൻചോലയിൽ ചത്ത ഉടുമ്പുമായി രണ്ടുപേർ പിടിയിൽ. ഞായറാഴ്ച കാരിത്തോട്ടിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിടെയാണ് ബൈക്കിൽ എത്തിയ സംഘത്തിന്റെ കൈവശം ചാക്കിൽ സൂക്ഷിച്ചിരുന്ന ചത്ത ഉടുമ്പിനെ കണ്ടെത്തിയത്. ഉടുമ്പിന് നാല് വയസ്സ് പ്രായവും 1.5 കിലോഗ്രാം തൂക്കവുമുള്ളതായി കണക്കാക്കുന്നു.കാരിത്തോട് പാനായിൽ ബിനോയി (42), മുരിക്കാശേരി ചാലിൽ സിജോ (35) എന്നിവരെ അറസ്റ്റുചെയ്ത് വനംവകുപ്പിന് കൈമാറി.വഴിയിൽ വാഹനം ഇടിച്ചുകിടന്ന ഉടുമ്പിനെ ചാക്കിലാക്കിയെന്നാണ് പ്രതികൾ വനംവകുപ്പിനു നൽകിയ മൊഴി. ഇവരെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *