മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന് സി.പി.എമ്മെന്ന് മുസ്ലിംലീഗ് ആരോപിച്ചു. വൈദ്യുതി നിലച്ച സമയത്താണ് അക്രമികള്‍ യുവാവിനെ വെട്ടിയത്. ഇരുട്ടില്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളു.പോലീസ് സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്.
2019-10-24
