അങ്കാറ: കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഭാര്യമാരിലൊരാളെ പിടികൂടിയതായി തുര്‍ക്കി. പ്രസിഡന്‍റ് ത്വയിബ് എര്‍ദോഗാനാണ് അവകാശവാദവുമായി രംഗത്തെത്തിയത്.’പക്ഷേ ഈ വിവരം ആദ്യമായാണ് ഞാന്‍ പറയുന്നത്. ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയിട്ടുണ്ട്. പക്ഷേ അവരെപ്പോലെ പറഞ്ഞുനടക്കുന്നില്ല.’-എര്‍ദോഗാന്‍ പറഞ്ഞു. ബാഗ്ദാദിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അവരുടെ മക്കള്‍ എന്നിവരെയും കഴിഞ്ഞ ദിവസം തുര്‍ക്കി പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *