പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്

ന്യൂഡല്‍ഹി : പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്. നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി നാളെ ബ്രസീലിലേക്ക് തിരിക്കും.ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുജിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും കൂടിക്കാഴ്ച നടത്തും.ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *