പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.ഹെല്‍മറ്റ് ഉത്തരവ് നിര്‍ബന്ധമാക്കിയെങ്കിലും ആരംഭഘട്ടത്തില്‍ കര്‍ശന നടപടികള്‍ വേണ്ടെന്നാണ് വകുപ്പ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഹെല്‍മറ്റ് ഉത്തരവ് ലംഘിക്കുന്ന യാത്രക്കാരില്‍ നിന്ന് പിഴ ഒഴിവാക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടുകൂടി സംസ്ഥാനത്ത് ഹെല്‍മറ്റിന്റെ വില കൂടിയിട്ടുണ്ട്. ഇതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാനത്ത് പൊതുനിരത്തില്‍ വില്‍ക്കുന്ന ഹെല്‍മറ്റുകളില്‍ പലതിനും ഐഎസ്‌ഐ മാര്‍ക്കില്ലാത്തതും നിലവാരമില്ലാത്തതുമാണ് എന്നും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *