ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ടിടങ്ങളില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു. കരസേനയില്‍ നഴ്‌സിങ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അഖില്‍ എസ്.എസ് ആണ് മരിച്ചത്. സൈന്യത്തില്‍നിന്ന് ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ശ്രീനഗറിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മലയാളി സൈനികന്‍ മരിച്ചത് എവിടെയാണ് എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
2019-12-04
