മുത്തൂറ്റ് ശാഖ ജീവനക്കാര്‍ക്കു നേരെ സിഐടിയു ഗുണ്ടകളുടെ ആക്രമണം

ഇടുക്കി: മുത്തൂറ്റ് ശാഖ ജീവനക്കാര്‍ക്കു നേരെ സിഐടിയു ഗുണ്ടകളുടെ ആക്രമണം. തൊടുപുഴ ശാഖ ജിവനക്കാര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. രാവിലെ 9 മണിയോടെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരെ 12 പേരടങ്ങുന്ന സിഐടിയു ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

മുത്തൂറ്റ് കോര്‍പ്പറേറ്റ് ഓഫീസില്‍ കുറച്ച്‌ ദിവസങ്ങളായി സിഐടിയു സമരം നടത്തി വരികയാണ്. മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് എംഡി ജോര്‍ജ് അലക്‌സാണ്ടറിനു നേലെ സിഐടിയും കല്ലെറിഞ്ഞതിനു പിന്നാലെയാണ് ജീവനക്കാരേയും ആക്രമിച്ചത്. മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരില്‍ ഒരാളുടെ കണ്ണിനും മുഖത്തും മറ്റേയാളുടെ ശരീരം മുഴുവനും പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *