ജമ്മു കാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി:ജമ്മു കാശ്മീരിലെ മഷില്‍ സെക്ടറില്‍ തിങ്കളാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. ഒരു സൈനികന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സൈനിക പോസ്റ്റില്‍ മഞ്ഞിടിച്ചില്‍ ഉണ്ടായത്.

വടക്കന്‍ കശ്മീരിലെ നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ മഞ്ഞിടിച്ചിലില്‍ ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *