തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ ജെ.സി.ബി ഇടിച്ചുകൊന്നു. കാഞ്ഞിരവിള സ്വദേശി സംഗീതാണ് മരിച്ചത്. കൊലക്ക് കാരണം മണ്ണെടുക്കുന്നതിനെ ചോദ്യം ചെയ്തതാണെന്ന് പൊലീസ് പറയുന്നു. കൊലയാളികളെന്ന് സംശയിക്കുന്ന ഉത്തമനും സജിയും ഒളിവിലാണ്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. മൃതദേഹം തിരുവന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2020-01-24

