തിരുവനന്തപുരം: മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വലിയതുറയിലാണ് സംഭവം. വലിയതുറ സ്വദേശിയായ മീക്ലസ് (48) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
മറ്റ് വള്ളങ്ങളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ആളുകളെ രക്ഷപ്പെടുത്തിയെങ്കിലും മീക്ലസിനെ കാണാതാകുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മീക്ലസിന്റെ മൃതദേഹം മത്സ്യബന്ധന വലയില്‍ കുടുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *