ബത്തേരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബന്ധു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. ബത്തേരി നൂല്‍പ്പുഴയിലാണ് സംഭവം. കൂട്ടുകാരികള്‍ക്കൊപ്പം പോകുകയായിരുന്ന പെണ്‍കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വനത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ്പരാതി. പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് വനത്തിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പരിശോധനകള്‍ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ യുവാവിനായി പോലീസ് പരിശോധന ശക്തമാക്കി.
2020-02-25

