ബെംഗളൂരു: മുന്‍കാമുകി പിറന്നാള്‍ ആശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ്(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
ബെംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്ന ശിവകുമാര്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ശിവകുമാര്‍ ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കുമടങ്ങുകയായിരുന്നു. ശിവകുമാര്‍ ബെംഗളൂരു വിട്ടതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാൽ ജന്മദിനമായ ഫെബ്രുവരി 26-ന്, കാമുകി തന്നെ വിളിക്കുമെന്ന് ശിവകുമാര്‍ പ്രതീക്ഷിച്ചിരുന്നു. പെണ്‍കുട്ടി വിളിക്കുകയോ ആശംസ നേരുകയോ ചെയ്യാതിരുന്നതോടെ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.
2020-02-29
