ഹൈദരാബാദ്: ഹൈദരാബാദില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇറ്റലിയില്‍ നിന്നു വന്ന ഒരാളെ കൂടാതെ സംസ്ഥാനത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സാമീപ്യം പുലര്‍ത്തിയ മറ്റൊരു യുവാവിനും ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . കൂടാതെ ഈ യുവാവുമായി ബന്ധപ്പെട്ട 40 പേര്‍ നിരീക്ഷണത്തിലാണ്. 47 പേരുടെ ആദ്യ രക്തപരിശോധന നടത്തിയതില്‍ 45 പേരുടേയും ഫലം നെഗറ്റീവാണ്.

Leave a Reply

Your email address will not be published. Required fields are marked *