പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി .താമരശ്ശേരി ഓമശ്ശേരി മേലേതലക്കല്‍ അര്‍ഷാദ്(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം രണ്ടിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം . പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്നും വിളിച്ചിറക്കി നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പെരിന്തല്‍മണ്ണ സി.ഐ. ഐ. ഗിരീഷ്‌കുമാര്‍ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *