പക്ഷിപ്പനി;  കോഴിവില കിലോയ്ക്ക് 40 മുതൽ 50 വരെ

തൃശൂർ (ചേർപ്പ്) : മേഖലയിൽ കോഴികളുടെ വില കുത്തനെ കുറച്ചതുമൂലം പലയിടത്തും കോഴികൾ ഞൊടിയിടയിൽ വിറ്റുതീർന്നു. ശനിയാഴ്ച 62 രൂപയായിരുന്നു കിലോയ്ക്ക്. എന്നാൽ ചില കടക്കാർ വിലകുറച്ചതോടെ മറ്റുകടക്കാരും മത്സരിച്ച് വിലകുറച്ചു. കിലോയ്ക്ക് 40 മുതൽ 50 വരെരൂപ വിലയായതോടെ കോഴിയെ വാങ്ങാൻ വലിയ തിരക്കായി. രണ്ടുകിലോ കോഴിവാങ്ങാൻ വന്നവർ നാലും അഞ്ചും കിലോവരെ വാങ്ങിയാണ് മടങ്ങിയത്. സന്ധ്യയോടെ മിക്ക കടകളിലും കോഴി തീർന്നു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *