പൂച്ചാക്കലില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരെ കേസെടുത്തു

ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരെ കേസെടുത്തു. വധശ്രമം, മദ്യപിച്ച്‌ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസ്സം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൂച്ചാക്കല്‍ പൊലീസ് അറസ്റ്റ് ചെയ്യും.

അതേസമയം അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനില തൃപ്‍തികരമെന്ന് ഡോക്ടര്‍ അറിയിച്ചു.

https://youtu.be/iFg2rvy36Pc

 

Leave a Reply

Your email address will not be published. Required fields are marked *