മലപ്പുറത്തും കാസര്‍കോട്ടും കൊറോണ

തിരുവനന്തപുരം: കേരളത്തില്‍ മൂന്നുപേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടിയവരാണ്.
ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 12,470 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,297 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്. തിങ്കളാഴ്ച 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *