എരമംഗലം : വൃക്കകൾ തകരാറിലായതിനാൽ ദുരിതത്തിലായ വെളിയങ്കോട് പഴഞ്ഞി സ്വദേശി മാമ്പ്ര സുരേഷ് (49) ചികിത്സയ്ക്കായി പണം കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. ജനുവരിയിലാണ് ചുമട്ടുതൊഴിലാളിയായ സുരേഷിന്റെ വൃക്കകൾ തകരാറിലായതറിയുന്നത്. അന്നുമുതൽ ഡയാലിസിസ് നടത്തിവരികയാണ്. ഭാര്യയും വിദ്യാർഥികളായ രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന് ചികിത്സയ്ക്കുള്ള പണം കണ്ടെത്തൽ അപ്രാപ്യമാണ്. നിത്യച്ചെലവുകൾക്കുപോലും വഴിയില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം.നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇപ്പോൾ ഡയാലിസിസ് നടത്തുന്നത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലാണ് ചികിത്സ. വൃക്ക നൽകാൻ സുരേഷിന്റെ സഹോദരി ഷൈമ തയ്യാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പത്തുലക്ഷം രൂപയിലധികം ചെലവുവരും.
അബു കരുവടിയിൽ ചെയർമാനും സുനിൽ കരാട്ടേൽ കൺവീനറുമായി ചികിത്സയ്ക്ക് പണം കണ്ടെത്താൻ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. സമിതിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് വെളിയങ്കോട് ബ്രാഞ്ചിൽ ജോയിന്റ് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0165053000060854, ഐ.എഫ്.എസ്.സി. SIBL0000165.

വാർത്ത കടപ്പാട് ; മാതൃഭൂമി

Leave a Reply

Your email address will not be published. Required fields are marked *