കൊല്ലം: വിദേശത്തുനിന്നെത്തി നാട്ടില്‍ കറങ്ങി നടന്ന ഒമ്ബതുപേര്‍ക്കെതിരെ കേസെടുത്തു. കുണ്ടറയില്‍ വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ 9 പേരാണ് ഊരുചുറ്റാനിറങ്ങിയത്.
ഇവരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. വീട്ടിലിരിക്കാന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥരെ ഇവര്‍ അസഭ്യം പറയുകയും ചെയ്തു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇവരെ വീണ്ടും വീട്ടുനിരീക്ഷണത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *