ബംഗളൂരു: ബിജെപി 120ല്‍ അധികം സീറ്റ് നേടുമെന്ന് എഴുതി നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പ. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇന്നു രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 17ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. യെദ്യൂരപ്പയുടെ ഈ പ്രഖ്യാപനത്തെ സ്വപ്നം കാണലെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വിശേഷിപ്പിച്ചത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ യെദ്യൂരപ്പ സംസ്ഥാനം മുഴുവന്‍ താന്‍ മൂന്നു തവണ പര്യടനം നടത്തിയതാണെന്നും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *