ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും രാജ്യത്ത് പാചകവാതക സിലിണ്ടറിനു ദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി). പെട്രോളിനും ഡീസലിനും ലഭ്യത കുറയില്ല. പെട്രോള്‍ പമ്ബുകൾ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍, പാചക വാതക സിലിണ്ടറിന്റെ ഉപയോഗത്തില്‍ 200 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണെങ്കിലും സിലിണ്ടറിന്റെ ലഭ്യതയും അത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നും പരമാവധി ഉറപ്പുവരുത്തും.
2020-03-30

