മൃതദേഹം സംസ്കരിക്കാന്‍ ആളില്ല, രാമനാമം ചൊല്ലി നേതൃത്വം നല്‍കി മുസ്ലിം യുവാക്കള്‍

കൊവിഡ് 1ന്റെ പശ്ചാത്താലത്തില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത് മറ്റ് സംസ്ഥാനങ്ങളില്‍ പോയി തൊഴിലെടുക്കുന്നവരാണ്.ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ച രവി ശങ്കറിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ അദ്ദേഹത്തിന്റെ ബന്ധുമിത്രാദികള്‍ ഭയം മൂലം തയ്യാറായില്ല. ഇയാളുടെ മകന്‍ ലോക്ഡൗണില്‍ പെടുകയും വീട്ടിലെത്താന്‍ കഴിയാതെ വരികയും ചെയ്തു. കൊവിഡ് 19 ന്റെ ഭീതിയില്‍മറ്റ് കുടുംബാംഗങ്ങളും മൃതദേഹം സംസ്കരിക്കാന്‍ തയ്യാറായില്ല. ഈ അവസരത്തിലാണ് തൊട്ടടുത്ത് താമസിക്കുന്ന മുസ്ലിം യുവാക്കള്‍ മൃതദേഹം സംസ്കരിക്കാന്‍ മുമ്ബോട്ട് വന്നത്.

‌രവിശങ്കറിന്റെ മൃതദേഹം ചുമലിലേറ്റി രാമനന്ധ്മം ജപിച്ച്‌ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുസ്ലിം യുവാക്കളുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങളും ഏറ്റുമുട്ടലുകളും നടന്നു കൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നു തന്നെയാണ് ഈ സംഭവവും എന്നത് എടുത്തുപറയേണ്ടതുണ്ട്. ശശി തരൂര്‍ അടക്കമുള്ള നേതാക്കളും വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *