കൊറോണ: റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച്‌ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: കോവിഡ് 19 രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച്‌ തിരുവനന്തപുരത്തെത്തി. 1000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്.

കിറ്റുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കൈമാറി. റാപ്പിഡ് കിറ്റ് ഉപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാകും. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിനായി എടുക്കുന്നത്. ഫലം വേഗം ലഭ്യമാകുന്നത് സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിന് സഹായകമാകും. ശശിതരൂര്‍ എം.പിയുടെഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകള്‍ വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *