കോഴിക്കോട്: ഡല്‍ഹിയിലെ തബ്‌ലീഗി ജമാഅത്ത് മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒരാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 22-ന് നവയുഗ് എക്‌സ്പ്രസില്‍ കോഴിക്കോട് എത്തിയ ആളുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്.

ഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം, 20-03-2020ന് ഡല്‍ഹി നിസാമുദീനില്‍ നിന്ന് ഉച്ചക്ക് 2.45-നുള്ള നവയുഗ് എക്‌സ്പ്രസില്‍ (16688) എസ്.4 കോച്ചില്‍ യാത്ര ചെയ്ത്, 22-03-2020 ന് വൈകുന്നേരം 6.30 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി.

തുടര്‍ന്ന് കൂടെ യാത്ര ചെയ്ത സഹയാത്രികന്റെ സുഹൃത്തിന്റെ വാഹനത്തില്‍ പയ്യാനക്കല്‍ അല്‍ ഫലാഹ് മസ്ജിദില്‍ എത്തി. നിസ്‌കാരത്തിനും വിശ്രമത്തിനും ശേഷം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രെയിനിലെ മറ്റൊരു സഹയാത്രികനോടൊപ്പം 23-03-2020ന് പുലര്‍ച്ചെ 1.30ന് വീട്ടിലേക്ക് പുറപ്പെട്ടു.

യാത്രാമദ്ധ്യേ വീടിന് അടുത്തുള്ള നിസ്‌കാരമുറിയില്‍ നിന്ന് രാവിലത്തെ നിസ്‌കാരത്തിന് ശേഷം 6.30 ഓടെ വീട്ടില്‍ എത്തി. 03.04.2020 ലെ പരിശോധനയ്ക്കുശേഷം ചെറിയ രീതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആംബുലന്‍സില്‍ ഉച്ചക്ക് 3.30 ഓടെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *