മലപ്പുറം: കുന്നുമ്മലില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് നിസ്സാര പരിക്ക്. കൊണ്ടോട്ടി എസ്.ഐ കെ.ആര്‍. രജിത്ത്, സീനിയര്‍ സി.പി.ഒ അബ്ദുല്‍ സലീം, സി.പി.ഒ സതീഷ്, കെ. സതീഷ് എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവര്‍ക്ക് കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ഞായറാഴ്ച രാത്രി പത്തിന് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപമാണ് അപകടം.

എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെ നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനായി വരുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ല അതിര്‍ത്തി മുതലാണ് കൊണ്ടോട്ടി സ്റ്റേഷനിലെ വാഹനം അകമ്പടി സേവിച്ചത്. കുന്നുമ്മല്‍ വളവിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടില്ല. ഇതേ വാഹനത്തില്‍തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടോട്ടിയിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *