രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്ക് ശ്യംഖലകളിലൊന്നായ വോഡഫോണ്‍ കേരളത്തില്‍ വോള്‍ട്ടി സേവനങ്ങള്‍ ആരംഭിച്ചു. വോഡഫോണിന്റെ സൂപ്പര്‍നെറ്റ് 4ജി ഉപയോക്താക്കള്‍ക്ക് അധികം ചാര്‍ജ് നല്‍കാതെ വോള്‍ട്ടി സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. വോള്‍ട്ടി സേവനം ലഭ്യമാക്കുന്നതോടെ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് എച്ച്.ഡി ഗുണനിലവാരത്തില്‍ വോയ്‌സ് കോളുകള്‍ സാധ്യമാകും.

കോള്‍ ചാര്‍ജുകള്‍ നിലവിലുള്ള പ്ലാന്‍ പ്രകാരമായിരിക്കും. സംസ്ഥാന നൈറ്റ് വര്‍ക്ക് മെച്ചപ്പെടുത്താനും പുതിയ സാങ്കേതിക വിദ്യകള്‍ ഏര്‍പ്പെടുത്തുന്നതിനും കാര്യമായ നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി പറഞ്ഞു.

മുംബൈ, ഡല്‍ഹി എന്‍.സി.ആര്‍, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ചെന്നൈ, യു.പി ഈസ്റ്റ്, യു.പി വെസ്റ്റ്, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലാണ് നിലവില്‍ വോള്‍ട്ടി സേവനങ്ങള്‍ ലഭ്യമാക്കിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യമെമ്പാടും ഘട്ടംഘട്ടമായി വോള്‍ട്ടി സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *