മക്ക: പനി ബാധിച്ച്‌ മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മക്കയില്‍ മരണപ്പെട്ടു. വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദ്ദേശി പാറ മുഹമ്മദ് കുട്ടി എന്ന അസൂര്‍ കുട്ടിക്ക (59) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. മക്കാ സാഹിര്‍ ഏരിയയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇത് കൊറോണാ മരണമാണെന്നതിന് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് പനി ബാധിച്ച ഇദ്ദേഹം പ്രസ്തുത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മക്കയിലെ ശുഹദ ഏരിയയില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഇരുപത്തിഅഞ്ച് വര്‍ഷമായി മക്കയില്‍ വിവിധ ഭാഗങ്ങളില്‍ ബിസിനസുകള്‍ നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *